പെരിന്തല്‍മണ്ണ: മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ 3 പേര് മരിച്ചു. 5 വയസുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. പാണ്ടിക്കാട്പെരിന്തല്മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം.
വ്യാഴാഴ്ച 12 മണിക്കാണ് അപകടമുണ്ടായത്. സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോ റിക്ഷ പൂർണമായും കത്തി നശിച്ച നിലയിലാണ്.
ഗുഡ്സ് ഓട്ടോറിക്ഷയിലെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം. ഭാര്യയേയും രണ്ട് മക്കളെയും ഗുഡ്സ് ഓട്ടോയിലാക്കി തീവയ്ക്കുകയായിരുന്നുവെന്നാണ് സംശയം.
Discussion about this post