
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പുവർഷ പദ്ധതിയിൽ നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെയുള്ള അയ്യായിരം വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന ‘ഗുഡ് മോർണിഗ് ഇടവേള ഭക്ഷണം’ വിതരണത്തിന് തുടക്കമായി.

പുളിയഞ്ചേരി യു പി സ്കൂളിൽ നടന്ന നഗരസഭ തല ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു. ഇതോടെ നഗരസഭയിലെ 22 സ്കൂളുകളിലും ഭക്ഷണ വിതരണം ഇന്നുമുതൽ ആരംഭിച്ചു.

നഗരസഭ ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി കെ നിജില, നഗരസഭാംഗങ്ങളായ ടി പി ശൈലജ, ഇ കെ ബവിത, വി രമേശൻ, പി ടി എ പ്രസിഡൻ്റ് കെ കെ പ്രബീഷ്, പ്രധാനാധ്യാപിക സുപർണ്ണ ചാത്തോത്ത്, വിദ്യാഭ്യാസ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥ സി ഷൈനി, സ്കൂൾ ലീഡർ നിരഞ്ജൻ പ്രസംഗിച്ചു.


Discussion about this post