കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 36,520 രൂപയും ഗ്രാമിന് പത്തു രൂപ കൂടി 4565 രൂപയുമായി. ഇന്നലെയും സ്വർണത്തിന് വില വർധിച്ചിരുന്നു. 360 രൂപയാണ് ഇന്നലെ കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്.
ഈ മാസം തുടക്കത്തിൽ 5 ദിവസങ്ങളിൽ സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനു പിന്നാലെയാണ് ഇപ്പോഴത്തെ കുതിപ്പ്.
Discussion about this post