കോഴിക്കോട്: താമരശേരി ചുരത്തില്‍ വെച്ച് ഒരു സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ വിട്ടയച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് ശനിയാഴ്ച അർദ്ധരാത്രി താമരശ്ശേരി ചുരത്തിൽ വെച്ച് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.വിദേശത്ത് നിന്നെത്തിയ യുവാവ് വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് തട്ടിക്കൊണ്ടുപോയത്.
കാറ് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിന് ദൃക്സാക്ഷിയായ ലോറി ഡ്രൈവര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെ കുറിച്ച് സൂചനകൾ ലഭിച്ചത്. കൊടുത്തുവിട്ട ആളുകള് തന്നെ പിന്തുടര്‍ന്നെത്തി സ്വര്‍ണ്ണം തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്തു. നിലവില്‍ കേസെടുത്തിട്ടില്ല. എന്നാൽ ആളുമാറി തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്ലെന്നുമാണ് യാസിർ പറയുന്നത്. എന്നാൽ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാസിര്‍ വീട്ടിലേക്ക് പോകാതെ വയനാട്ടിലേക്ക് പുറപ്പെട്ടതില്‍ ദുരൂഹതയുണ്ട്. യാസിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും.



































Discussion about this post