പേരാമ്പ്ര: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമുമായി പേരാമ്പ്ര സ്വദേശി പിടിയിൽ. മുഹമ്മദ് സജിത്ത് ആണ് പിടിയിലായത്. മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 691.8 ഗ്രാം സ്വർണ്ണം ഇയാളിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു. വ്യഴാഴ്ച കാലത്താണ് സംഭവം.
ദോഹയിൽ നിന്ന് എയർ ഇന്ത്യാ എക്സ് പ്രസ്സിന്റെ ഐഎക്സ് 374 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ സിനോയ് കെ മാത്യു, സൂപ്രണ്ട് പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ എം പ്രതീഷ്, എം മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ ഇ വി മോഹനൻ എന്നിവരാണ് കസ്റ്റംസ് സംഘത്തിലുണ്ടായിരുന്നത്.
Discussion about this post