മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും ചേർന്ന് പിടികൂടി. അബുദാബിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർഗോഡ് ചെങ്കള സ്വദേശി ഹസീബ് അബ്ദുള്ള ഹനീഫിൽനിന്നാണ് 899
ഗ്രാം സ്വർണം പിടിച്ചത്. ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1000 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 899 ഗ്രാമാണ് ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യ
ത്തിൽ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണർ ടി.പി.മുഹമ്മദ് ഫയീസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ ,ഹവിൽദാർ ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Discussion about this post