നെടുമ്പാശ്ശേരി: ദുബായില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനും ഇയാളില്‍നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ യുവാവും കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.
മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ആസിഫാണ് സ്വര്‍ണ മിശ്രിതം നാല് കാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. 919 ഗ്രാം തൂക്കമുള്ള 42 ലക്ഷം രൂപയുടെ തനി തങ്കമാണ് പിടിച്ചത്.
യാത്രക്കാരനില്‍നിന്നു സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയ ചാവക്കാട് സ്വദേശി അന്‍സാറും പിടിയിലായി. ഇയാളില്‍നിന്ന് 61,000 രൂപയും പിടിച്ചെടുത്തു. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ആള്‍ക്ക് കൈമാറാനാണ് ഈ തുക കൊണ്ടുവന്നതെന്ന് അന്‍സാര്‍ കസ്റ്റംസിന് മൊഴി നല്കി. മലപ്പുറം സംഘത്തിനു വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത്.
Discussion about this post