മുംബൈ: ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകളില്‍ നേരിയ കുറവ് വന്നു. യുക്രെയ്ന് വിഷയത്തില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളുടെയും ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളില്‍ നേരിയ ആശ്വാസമുണ്ടായത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 1914 ഡോളറായി കുറഞ്ഞു. ക്രൂഡ് ഓയില്‍ വില 101 ഡോളറായി താഴ്ന്നു. വ്യാഴാഴ്ച 1970 ഡോളറിന് മുകളില്‍ സ്വര്‍ണ വില എത്തിയിരുന്നു.
അതേസമയം, യുക്രെയ്ന്-റഷ്യ സംഘര്‍ഷത്തില്‍ പിന്നോട്ട് പോയ ഇന്ത്യന്‍ ഓഹരി വിപണിയും തിരിച്ചു കയറുന്നു. സെൻസെക്സ് 1151.82 പോയിന്റ് ഉയർന്ന് 55,681.73 ലാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 352.60 പോയിന്റ് ഉയർന്ന് 16,600.55ലാണ്.
55493.19 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്ന് 1544 ഓഹരികൾ മുന്നേറിയപ്പോൾ 611 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 68 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
Discussion about this post