കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വർധിച്ചത്. പവന് 38,320 രൂപയിലും ഗ്രാമിന് 4,790 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ ആറാം ദിവസമാണ് പവന്റെ വില വർധിക്കുന്നത്. ആറ് ദിവസത്തിനിടെ പവന് 1,440 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച പവന് 480 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
Discussion about this post