കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴോട്ട്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെയും വില കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. തുടച്ചയായ രണ്ടു ദിവസത്തെ വില വർധനവിന് പിന്നാലെയാണ് ഈ ഇടിവ്.
കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് പവന് 600 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 36,120 രൂപയായി. ഗ്രാമിന് വില 35 രൂപ കുറഞ്ഞ് 4515ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
Discussion about this post