കൊച്ചി : സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,130 രൂപയും പവന് 41,040 രൂപയുമായി. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 680 രൂപയുടെ വർധനവുണ്ടായി.
Discussion about this post