പയ്യോളി: പയ്യോളി ഗോൾഡ് പാലസ് ജ്വല്ലറിതട്ടിപ്പുകേസിൽ രണ്ട് പേർ കൂടി കോടതിയിൽ കീഴടങ്ങി. വടയം സ്വദേശികളായ കക്കട്ടിൽ ഷബീർ (36), തേവർ കണ്ടിയിൽ സാലിം അലി (33) എന്നിവരാണ് കീഴടങ്ങിയത്. കേസിലെ നാലും അഞ്ചും പ്രതികളായ ഇവർ ഒളിവിലായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി റിമാണ്ടിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി.
പയ്യോളിയിലെ ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒന്നും രണ്ടും പ്രതികളായ വി പി സാബിർ, സബീൽ പി തൊടുവയിൽ, മൂന്നാം പ്രതിയായ തിക്കോടി ചിങ്ങപുരം കൊയിലോത്ത് മൊയ്തീൻ ഹാജിയും പിടിയിലായിരുന്നു. ഈ കേസിലെ ആറാം പ്രതി കാട്ടിൽ ഇസ്മയിൽ ഒളിവിലാണ്.
Discussion about this post