കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍.
വിധി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തെ സ്വാര്‍ഥ താല്‍പര്യത്തിന് ഉപയോഗിക്കുന്നതിനെതിരേ പതിനാറ് വര്‍ഷമായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണിത്. നാരായണീയ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്നതാണ് വിധി. സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണ് എസ്.എന്‍.ഡി.പി അംഗങ്ങള്‍ക്കുള്ളത്. എതിരഭിപ്രായം പറയുന്നവരെ പുറത്താക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി ഭരണസമിതി അധികാരത്തില്‍ വന്നാല്‍ ഈ രീതിക്ക് മാറ്റം വരുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
Discussion about this post