പയ്യോളി: കോവിഡ് കാലത്ത് വിവിധ ഗൾഫു നാടുകളിൽ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി, നിത്യ ചിലവിന് ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങൾക്ക് ‘ഈദ് ഹദിയ’ നൽകി ഗ്ലോബൽ കെ എം സി സി പയ്യോളി മുൻസിപ്പൽ കമ്മിറ്റി കാരുണ്യ പ്രവർത്തനത്തിന് പുതിയ തുടക്കം കുറിച്ചു.
പയ്യോളി നഗരസഭ പരിധിക്കുള്ളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിവിഷനുകളിലെ അമ്പതോളം കുടുംബങ്ങൾക്കാണ് സാമ്പത്തിക സഹായം നൽകിയത്.
മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ കെ എം സി സി പ്രസിഡണ്ട് ബഷീർ മേലടി മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി സദഖത്തുള്ളക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ ഗ്ലോബൽ കെ എം സി സി ട്രഷർ നവാസ് കോട്ടക്കൽ,
വൈസ് പ്രസിഡണ്ട്മാരായ ബി എം ശാഫി, പി വി മുഹമ്മദലി, സിക്രട്ടറിമാരായ ഇ സി നിഷാദ്, സി വി മുഹമ്മദ് റാഫി, കെ പി സി റഹിമാൻ, കെ ടി ഹസ്മത്ത്, രക്ഷാധികാരി എം സി അബ്ദുറസാഖ്, കോ- ഓഡിനേറ്റർ നിസാർ പയലൻ, മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി എം റിയാസ്, മുസ്ലിം ലീഗ് ട്രഷറർ എ സി അസീസ് ഹാജി, ഗഫുർ പാറക്കണ്ടി സംബന്ധിച്ചു.
Discussion about this post