ന്യൂഡല്‍ഹി: നമീബയില്‍ നിന്നും കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച എട്ട് ആഫ്രിക്കന്‍ ചീറ്റകളില്‍ രണ്ടെണ്ണം ആദ്യത്തെ വേട്ടയാടിക്കൊല നടത്തിയതായി റിപ്പോര്‍ട്ട്. ചീറ്റപ്പുലികളെ തുറസ്സായ ചുറ്റുപാടിലേക്ക് തുറന്ന് വിട്ട് 24 മണിക്കൂറിനുളളിലാണ് ആദ്യത്തെ വേട്ടയാടിക്കൊല നടത്തിയത്.
ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച പുലര്‍ച്ചയോ ചീറ്റകള്‍ ഒരു പുളളിമാനെ വേട്ടയാടിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 17 മുതല്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്ന ചീറ്റകളില്‍ ഫ്രെഡ്ഡി, എല്‍ടണ്‍ എന്ന് പേരുളള രണ്ട് ചീറ്റകളെ നവംബര്‍ അഞ്ചിനാണ് തുറസ്സായ സ്ഥലത്തേക്ക് തുറന്ന് വിട്ടത്. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ തുറസ്സായ പ്രദേശത്തേക്ക് ഇവയെ കടത്തിവിട്ടത്. അടുത്തഘട്ടത്തില്‍ വനത്തിലേക്കാണ് ചീറ്റകളെ തുറന്ന് വിടുന്നത്.
‘നിര്‍ബന്ധിത ക്വാറന്റൈന് ശേഷം കുനോ നാഷണല്‍ പാര്‍ക്കിന്റെ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി രണ്ട് ചീറ്റകളെ തുറസ്സായ സ്ഥലത്തേക്ക് തുറന്ന് വിട്ടു. ചീറ്റകളെല്ലാം ആരോഗ്യത്തോടെയും, ഉത്സാഹത്തോടെയും ഇരിക്കുന്നുണ്ട്. പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് പോകാന്‍ അവയ്ക്ക് കഴിയുന്നുണ്ട്. കൂടാതെ ശേഷിക്കുന്ന ആറ് ചീറ്റകളെയും ഉടന്‍ തന്നെ തുറന്ന് വിടും’.പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post