നാഗ്പുര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനും അമ്മയ്ക്കും എതിരേ പോലീസ് കേസെടുത്തു. നാഗ്പുര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് മധ്യപ്രദേശ് ഭോപ്പാല്‍ സ്വദേശി അഭിഷേക് കുറില്‍(22) ഇയാളുടെ അമ്മ രജനി(45) എന്നിവര്‍ക്കെതിരേ നാഗ്പുര്‍ ജരിപത്ക പോലീസ് കേസെടുത്തത്.
നാഗ്പുരിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൗമാരക്കാരിയെ അഭിഷേക് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ഇയാളും അമ്മയും പെണ്‍കുട്ടിയെ മറ്റുചിലര്‍ക്ക് കൈമാറാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

Discussion about this post