പയ്യോളി: വടകര വിദ്യാഭ്യാസ ജില്ലയിലെ യു എസ് എസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ കുട്ടികളെ ഉൾപ്പെടുത്തി തുടർച്ചയായി മൂന്നു വർഷം പരിശീലനം നൽകുന്ന പ്രതിഭാ പോഷണ പരിപാടിക്ക് തുടക്കമായി.

കൊയിലാണ്ടി മണ്ഡലം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ മുഖ്യ പ്രഭാഷണം നടത്തി.

പയ്യോളി നഗരസഭാംഗം റസിയ, വടകര ഡി ഇ ഒ ഹെലൻ ഹൈസന്ത് മെൻഡോൻസ്, കൊയിലാണ്ടി എ ഇ ഒ പി പി സുധ പ്രസംഗിച്ചു. തുടർന്ന് ഡയറ്റ് ലെക്ചർ ആയിരുന്ന ഡോക്ടർ അശോകൻ നൊച്ചാട് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി.
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ല കോർഡിനേറ്റർ പ്രദീപ് സ്വാഗതവും മാസ്റ്റർ അഭിഷേക് നമ്പീശൻ നന്ദിയും പറഞ്ഞു.





































Discussion about this post