പയ്യോളി: ഭീമൻ കക്ക കൗതുകമാവുന്നു. പുത്തൻവളപ്പിൽ – നാരങ്ങോളി തോട്ടിലാണ് ഭീമൻ കക്ക വിരുന്നെത്തിയത്. രണ്ടു വർഷം മുമ്പ് ഇതേ സ്ഥലത്ത് നിന്നും കക്ക ലഭിച്ചിരുന്നു.
മുൻപ് കാണപ്പെട്ട അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും ഭീമൻ കക്കയെ കണ്ടെത്തിയതെന്നതാണ് കൗതുകം.

ഇരിങ്ങൽ തൈവളപ്പിൽ പ്രകാശൻ്റെ വീടിനടുത്തു നിന്നാണിത് ലഭിച്ചത്. ഇദ്ദേഹത്തിന് തന്നെയാണ് കഴിഞ്ഞ തവണയും കക്ക ലഭിച്ചത്. ഡിസംബർ – ജനുവരി മാസങ്ങളാണ് കക്കയുടെ സീസണായി പറയുന്നത്. ഇത്തരം വലിയ കക്കകൾ വളരെ അപൂർവമായാണ് കാണപ്പെടുന്നത്.

ഒരു പൊതിച്ച തേങ്ങയോളം വലുപ്പമുള്ള ഒരു കക്ക രണ്ടു വീട്ടുകാർക്ക് സുഭിഷമായി ഭക്ഷിക്കാനുണ്ടെന്നും വളരെ മൃദുവാണെന്നും പ്രകാശൻ പറയുന്നു. ഒരു കക്കയ്ക്ക് 750-800 ഗ്രാം തൂക്കമുണ്ട്
Discussion about this post