തുറയൂർ: പാലച്ചുവട് അംഗൻവാടിയിൽ തുടക്കം മുതൽ 38 വർഷക്കാലമായി ടീച്ചറായി മികച്ച സേവനം നടത്തിയ ശേഷം സ്ഥലം മാറ്റം കിട്ടിയ ശ്രീമതി ഗീത ടീച്ചർക്ക് പാലച്ചുവട്
അംഗൻവാടി വെൽഫയർ കമ്മറ്റി ഉഷ്മളമായ യാത്രയപ്പ് നൽകി. തുറയൂർ പഞ്ചായത്ത് വാർഡ് മെമ്പർ സുലൈഖ സി.വി. അദ്ധ്യക്ഷത വഹിച്ചു. തുറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.സി.ഡി എസ് സൂപ്പർവൈസർ സന്ധ്യ, വി.കെ. അച്ചുതൻ . ഒ.പി.ലീല, ജയൻ എടവത്ത്, എന്നിവർ ആശംസകളർപ്പിച്ചു. ജോഷീല ടീച്ചർ സ്വാഗതവും ബിജു ടി.പി. നന്ദിയും പറഞ്ഞു.
Discussion about this post