കോഴിക്കോട്: കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സർക്കാറിന്റെ പ്രകടനപത്രികയ്ക്ക് വിരുദ്ധമായി പ്രഖ്യാപിച്ച പുതിയ മദ്യനയം ജനദ്രോഹപരവും യുവജനങ്ങളെ നശിപ്പിക്കുന്നതുമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ കോഴിക്കോട് ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
സംസ്ഥാനമൊട്ടാകെ പുതിയ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്നും യുവതലമുറയെ മദ്യം, മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ നിന്ന് മോചിപ്പിക്കുന്നതിന് സർക്കാർ കർമ്മപദ്ധതികൾ ആവിഷ്കരിക്കണ മെന്നും യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് വി ആർ ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി അനൂപ് അർജ്ജുൻ, ജില്ല ഭാര വാഹികളായ പി എ ദേവദാസ്, കെ എം ബാബു, കേന്ദ്രസമിതി അംഗങ്ങളായ പി പി രാമനാഥൻ, കുമാരൻ കുന്നുമ്മൽ, വള്ളു പുറത്ത് നാരായണൻ പ്രസം ഗിച്ചു.
Discussion about this post