വടകര: ദേശീയ പാതയിൽ നാദാപുരം റോഡിനും കൈനാട്ടിക്കുമിടയിൽ കെ ടി ബസാറിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഇന്നു പുലർച്ചെ 3 മണിയോടെയാണ് അപകടം.
മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ പഴയ റോഡിലേക്ക് മറിഞ്ഞത്. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും ഉടനെത്തി. ടാങ്കർ ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു.
Discussion about this post