മൂടാടി : നന്തി ശ്രീശൈലം കുന്നിലെ വഗാഡ് ലേബർ ക്യാമ്പിലെ മാലിന്യപ്രശ്നം പരിഹരിക്കുക, പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സി പി ഐ എം നന്തി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 12 ന് ആരംഭിക്കാനിരുന്ന ലേബർ ക്യാമ്പ് ഉപരോധസമരം മാറ്റിവെച്ചു. സമരത്തിനാധാരമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാർട്ടി കൊടുത്ത കത്ത് പരിഗണിച്ച്
30 ദിവസത്തിനകം പരിഹാരം കാണുമെന്ന് രേഖാമൂലം ഉറപ്പു നൽകുകയും പണി ആരംഭിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് സമരം മാറ്റിവെച്ചത്. കൂടാതെ, സ്ഥലം എം എൽ എ യുടെയും കൊയിലാണ്ടി തഹൽസിദാരുടെയും സാന്നിധ്യത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേർത്ത വഗാഡ് കമ്പനി അധികൃതരും സി പി ഐ എം പ്രതിനിധികളുമായുള്ള അനുരഞ്ജന ചർച്ചയുടെ തീരുമാനപ്രകാരം മൂടാടി ഗ്രാമപഞ്ചായത്ത് നേതാക്കൾക്ക് രേഖാമൂലം ഉറപ്പു നൽകിയതു കൂടി പരിഗണിച്ചാണ് സമരം മാറ്റിവെയ്ക്കാൻ
ധാരണയായത് എന്നും നേതാക്കൾ അറിയിച്ചു. 30 ദിവസത്തിനകം എസ് ടി പ്ലാൻ്റ് നിർമ്മിച്ച് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും കമ്പനി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് സമരം മാറ്റിവെയ്ക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതെന്നും ഉറപ്പ് പാലിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പാർട്ടി നേതാക്കൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
Discussion about this post