മുട്ടം: വാഹന പരിശോധനയ്ക്കിടെ മാടപ്പറമ്പില്‍ റിസോര്‍ട്ടിന് സമീപം ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനക്കാരാണ്.
മുട്ടം സ്വദേശി കുഞ്ഞുമോന്‍(50), ഇതരസംസ്ഥാനക്കാരായ മന്‍സൂര്‍ ആലം(28) റഫീകുല്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയതത്. അതേസമയം ഓട്ടോ ഡ്രൈവര്‍ സുനീര്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു ശേഷം ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതികളെ മുട്ടം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച രാത്രി 9.20 ഓടെയായിരുന്നു് സംഭവം.ഓട്ടോയില്‍ നിന്ന് 335 ഗ്രാം കഞ്ചാവും 8000 രൂപയും കണ്ടെടുത്തു. പരിശോധനക്കിടെ ഓട്ടോ ഡ്രൈവര്‍ സുനീര്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ ഷാജിയെ തള്ളി വീഴ്ത്തി കടന്നു കളഞ്ഞു. വീഴ്ചയില്‍ മൂക്കിന് പരുക്കേറ്റ ഓഫീസര്‍ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥിരം കഞ്ചാവ് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ് തൊടുപുഴ സ്വദേശി സുനീറെന്ന് പൊലീസ് പറഞ്ഞു. ഓട്ടേറിക്ഷ പൊലീസ് കസ്റ്റഡിയിലാണ്.തൊടുപുഴ ഡിവൈഎസ്പി ആര്‍ മധു ബാബു, എഎസ്‌ഐമാരായ ഷംസ് ഉണ്ണികൃഷ്ണന്‍, എസ്‌സിപിഒ ഹരീഷ് ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയതത്. കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവര്‍ സുനീറിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
Discussion about this post