പയ്യോളി : കെ പി സി സി ഗാന്ധി ദർശൻ സമിതി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി എം അഷ്റഫ് അധ്യക്ഷനായിരുന്നു. ഗാന്ധിയൻ കളക്ടിവ് സംസ്ഥാന സമിതി
അംഗം എം സി പ്രമോദ് ‘ഗാന്ധി- സ്നേഹത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്ക്, കെ ടി വിനോദ്, ആർ പി രവീന്ദ്രൻ, പി ബാലകൃഷ്ണൻ, മഹേഷ് കോമത്ത്, മുജേഷ് ശാസ്ത്രി, ഗീത വെള്ളിയോട്ട്, അൻവർ കായിരിക്കണ്ടി പ്രസംഗിച്ചു.
Discussion about this post