തിക്കോടി : ഗലാർഡിയ പബ്ലിക് സ്കൂൾ പള്ളിക്കര പ്രവേശനോത്സവം സംഘടിപ്പിച്ചു. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബു ഉദ്ഘാടനകർമം നിർവ്വഹിച്ചു. ചടങ്ങിൽ ഗലാർഡിയ സ്പോർട്സ് ക്യാമ്പിനു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഗലാർഡിയ സെക്രട്ടറി
റിയാസ് വി വി അധ്യക്ഷത വഹിച്ചു. എച്ച് ഒ ഡി രമ ടീച്ചർ സ്വാഗതവും, ശാരിക ടീച്ചർ നന്ദിയും പറഞ്ഞു. സ്പോർട്സ് കോച്ചിനെ ആദരിച്ചുള്ള പ്രതേക ചടങ്ങിന് ശ്രീ ഒ കെ ഫൈസൽ നേതൃത്വം നൽകി. നജാത്ത് കുഞ്ഞബ്ദുള്ള, സിറാജ് നടുക്കണ്ടി, ബൾക്കീസ് ടീച്ചർ, സിദ്ധിഖ് കെ സി, യാസിർ ഹികമി, തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post