തിക്കോടി : പള്ളിക്കര ഗല്ലാർഡിയ പബ്ലിക് സ്‌കൂളിന്റെ ബഷീർ ദിനം വ്യത്യസ്ത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. കുട്ടികളിൽ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളെ ബഷീറിൻ്റ വസതിയിലേക്ക്
പഠനയാത്ര സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ബഷീറിൻ്റെ കഥാ പാത്രങ്ങൾക്ക് പുനരാവിഷ്കാരണവും, കഥാ, കവിതാ, പ്രബന്ധ ക്വിസ്സ് മൽസരങ്ങളും സംഘടിപ്പിച്ചു. ചടങ്ങിന് മാനേജ്മെൻറ്, അദ്ധ്യാപകർ നേതൃത്വം നൽകി.
Discussion about this post