തിക്കോടി : ഗലാർഡിയ പബ്ലിക് സ്കൂൾ നവംബർ 14 ശിശു ദിനാഘോഷം സംഘടിപ്പിച്ചു. പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം സ്കൂളിലെ കൊച്ചു കുട്ടികൾ മുതൽ അക്കാദമിയിലെ വിദ്യാർത്ഥികളടക്കം വളരെ വ്യത്യസ്തമാർന്ന കലാ വിരുന്നുകളോടെ ആഘോഷിച്ചു.
വിദ്യാർത്ഥികൾ ചാച്ചാജിയുടെ വേഷവിധാനത്തിൽ എത്തിയത് ഏറെ ആകർഷണീയമായി. ടീച്ചേഴ്സ് അക്കാദമിയിലെ വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഫ്രൂട്സ് ഡേ സെലിബ്രെഷനും സംഘടിപ്പിക്കപ്പെട്ടു. വിവിധ പഴവർഗ്ഗങ്ങളുടെ ആകർഷണീയമായ അലങ്കാരങ്ങൾ ഏറെ ശ്രദ്ധേയമായി.
Discussion about this post