പയ്യോളി: ‘ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കാം’ ജനവിരുദ്ധ കേന്ദ്ര നയങ്ങൾക്കെതിരെ എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ പയ്യോളി ബീച്ച് റോഡ് പരിസരത്ത് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ശ്രീഹരി ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സബ് ജില്ലാ പ്രസിഡൻ്റ് പി രമേശൻ അധ്യക്ഷത വഹിച്ചു.
കെ എസ് ടി എ മേലടി സബ്ജില്ലാ സെക്രട്ടറി പി അനീഷ് പ്രസംഗിച്ചു.
എൻ ജി ഒ യൂണിയൻ ഏരിയാ ട്രഷറർ ഇ ഷാജു സ്വാഗതവും പയ്യോളി ബ്രാഞ്ച് സെക്രട്ടറി കെ വി ഷൈബു നന്ദിയും പറഞ്ഞു.
Discussion about this post