പയ്യോളി : ഫ്രണ്ട്സ് ഇരിങ്ങൽ ഫുട്ബോൾ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ ലൈവ് പ്രദർശന ഉദ്ഘാടനവും, ഭാരതീയ ദളിത് സാഹിത്യ അവാർഡ് ജേതാവ് കെ പി ബാലകൃഷ്ണൻ മാസ്റ്റർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പ്രശസ്ത സിനിമ -നാടക നടൻ അകം
അശോകൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി വി നിധീഷ് അദ്ധ്യക്ഷത വഹിച്ചു. ബൈജു ഇരിങ്ങൽ, അശ്വന്ത് എന്നിവർ പ്രസംഗിച്ചു. ഇ രാജേഷ് സ്വാഗതവും, കെ സൈനേഷ് നന്ദിയും പറഞ്ഞു.
Discussion about this post