പയ്യോളി: ഫ്രണ്ട്സ് ഇരിങ്ങൽ പതിനെട്ടാമത് വാർഷികാഘോഷം പ്രശസ്ത നാടക നടൻ ജയൻ മൂരാട് ഉദ്ഘാടനം ചെയ്തു. പി വി നിധീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്ത വള്ളുവനാട് ബ്രഹ്മയുടെ ബിജു ജയാനന്ദനെ ആദരിച്ചു.

ഒ എൻ സുജീഷ്, ഒ എൻ ഷാജി പ്രസംഗിച്ചു. ഇ രാജേഷ്, സ്വാഗതവും കെ സൈനേഷ് നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളും, വള്ളുവനാട് ബഹ്‌മ യുടെ ‘പാട്ടുപാടുന്ന വെള്ളായി’ എന്ന നാടകവും അരങ്ങേറി.


Discussion about this post