കൊയിലാണ്ടി: റോട്ടറിയും ആസ്റ്റർ മിംസും സംയുക്തമായി കൊയിലാണ്ടിയിൽ സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.

താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷീലാ ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. റോട്ടറി പ്രസിഡൻ്റ് ജൈജു ആർ ബാബു അധ്യക്ഷത വഹിച്ചു. ഡോക്ടർ ഭാസ്കരൻ, അസി. ഗവർണ്ണർ കെ വി സുധീർ, സെക്രട്ടറി സി സി ജിജോയ് പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് വിവിധ പരിശോധനകളും മരുന്നുകളും സൗജന്യമായി നൽകി.

Discussion about this post