

പയ്യോളി: നഗരസഭയിലെ കൊളാവിപ്പാലം അംഗൻവാടിയിൽ വെച്ച് വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നഗരസഭയുടെയും തണൽ വടകരയുടേയും സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും വൃക്ക രോഗ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ അധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭാംഗം ടി എം നിഷ ഗിരീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വി കെ അബ്ദുറഹിമാൻ, പി എം ഹരിദാസൻ, സുജല ചെത്തിൽ, വടകര കോസ്റ്റൽ പോലീസ് എസ് എച്ച് ഒ സി എസ് ദീപു, പയ്യോളി പോലീസ് എസ് എച്ച് ഒ കെ സി സുഭാഷ് ബാബു,

നഗരസഭാംഗങ്ങളായ അൻവർ കായിരി കണ്ടി, കെ സി ബാബുരാജ്, വി കെ ഗിരിജ, രേവതി തുളസീദാസ്, കുടുംബശ്രീ നഗരസഭ ഉപാധ്യക്ഷ ബവിഷ പ്രസംഗിച്ചു. നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു സ്വാഗതവും ബീറ്റ് ഓഫീസർ വി വി സജീവൻ നന്ദിയും പറഞ്ഞു.

വർഷങ്ങളായി വൃക്ക രോഗ ചികിത്സാ രംഗത്തുള്ള വടകരയിലെ ‘തണൽ’ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. നൂറു പേർ പങ്കെടുത്ത ക്യാമ്പിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് തുടർ ചികിത്സ ലഭ്യമാക്കുമെന്ന് തണൽ അധികൃതർ അറിയിച്ചു.







Discussion about this post