പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണ പരിപാടിയിലേക്ക് ഇൻകാസ് -ഖത്തർ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അരലക്ഷം രൂപ സംഭാവനയായി നൽകി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ പ്രവീൺ കുമാർ സഹായധനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടിക്ക് കൈമാറി. വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ,
സ്ഥിരം സമിതി അധ്യക്ഷ ലിജി ഷിജു, അംഗങ്ങളായ രാജൻ മരുതേരി, വി ബി രാജേഷ്, ആദില നിബ്രാസ്, ഇൻകാസ് പ്രതിനിധി ഷാജി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മധു കൃഷ്ണൻ, പി എസ് സുനിൽകുമാർ, ബാബു തത്തിക്കാടൻ, പി എം പ്രകാശൻ, വിജയ് രാജൻ തോട്ടത്തിൽ പ്രസംഗിച്ചു
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്ക് രണ്ട് നേരം പൂർണ്ണമായും സൗജന്യമായാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ ഭക്ഷണം വിതരണം ചെയ്യുന്നത്





































Discussion about this post