തിക്കോടി: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് തിക്കോടി ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യൻ, കെ പി ഷക്കീല, പഞ്ചായത്തംഗങ്ങളായ മജീദ്, ബിനു കാരോളി, ജിഷ കാട്ടിൽ, എം കെ ദിബിഷ, സൗജത്, വെറ്ററിനറി സർജൻ ഡോ. ഷിംജ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ലിമ പ്രസംഗിച്ചു.
Discussion about this post