മനുഷ്യ ജീവിതത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് ഭക്ഷണം അത്യന്താപേക്ഷിതമാണ് . ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യക്തമായ മാർഗങ്ങൾ നിർദ്ദേശിച്ചവരാണ് മുഹമ്മദ് നബി(സ). ഭക്ഷണം കഴിക്കുന്നതിനും ഒട്ടേറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അതെല്ലാം സ്വന്തം ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചിരുന്നു പ്രവാചകൻ(സ). ഒരു ഭക്ഷണത്തിനും നിർബന്ധം കാണിച്ചിരുന്നില്ല. കിട്ടിയ ഭക്ഷണം കഴിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമായിരുന്നില്ല. നിന്നും ചാരിയിരുന്നും കിടന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. നിലത്തിരുന്നാണ് കഴിക്കുക. കഴിക്കുന്നതിന് മുമ്പും ശേഷവും രണ്ട് കൈയും വായും കഴുകി വൃത്തിയാക്കും.
അധികം ചൂടുള്ള ഭക്ഷണം കഴിക്കില്ല. മൂന്ന് വിരൽ ഉപയോഗിച്ച് മാത്രമെ കഴിക്കൂ. ഉമി പൂർണ്ണമായും കളയാത്ത ഗോതമ്പിൻ്റെ റൊട്ടിയാണ് നബി(സ) കഴിക്കുക. പഴങ്ങളിൽ തണ്ണീർ മത്തനും മുന്തിരിയുമാണ്, കരക്കയും വെള്ളമാണ് കൂടുതലും കഴിക്കുക.
ചുരങ്ങ പ്രവാചകന് ഏറെ ഇഷ്ടമായിരുന്നു. കറി ഉണ്ടാക്കുമ്പോൾ ചുരങ്ങ കൂടുതൽ ഉപയോഗിക്കാൻ പറയും. ടെൻഷനുള്ള മനസ്സിന് ശക്തി പകരാൻ ചുരങ്ങ ഉപകരിക്കും എന്ന് പറയാറുണ്ടായിരുന്നു.
പാനീയം കുടിക്കുമ്പോൾ ഗ്ലാസ് ചുണ്ടിലേക്ക് ചേർത്ത് പിടിക്കും. ഒറ്റയടിക്ക് വലിച്ചു കുടിക്കാതെ അൽപാൽപമായി കുടിക്കും. പാത്രത്തിലേക്ക് ശ്വാസം വിടുന്നത് വിലക്കിയിരുന്നു. അമിതമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ജീവൻ നിലനിർത്തുന്നതിനാവശ്യമായ ഭക്ഷണം കഴിക്കും.
Discussion about this post