കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ വകുപ്പും വ്യാപാരി സംഘടനകളും സംയുക്തമായി അക്ഷയ കൺസഷ്യൻ കൊയിലാണ്ടിയുടെ സഹകരണത്തോടെ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്കും ഉത്പാദകർക്കുമായി രജിസ്ട്രേഷൻ ലൈസൻസിങ് ക്യാമ്പ് സംഘടിപ്പിച്ചു.
കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ. വിജി വിത്സൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ പി ശ്രീധരൻ, വൈസ് പ്രസിഡന്റ് ടി പി ഇസ്മായിൽ, സെക്രട്ടറി റിയാസ് അബൂബക്കർ, അക്ഷയ കൺസഷ്യൻ ഭാരവാഹികളും നേതൃത്വം നൽകി.
Discussion about this post