കായംകുളം: കായംകുളം ടൗൺ യുപി സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചു. ഇരുപതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. വൈകുന്നേരത്തോടെ കുട്ടികൾക്ക് വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയും ചിലർ തളർന്നു വീഴുകയുമായിരുന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം തുടങ്ങി. ആരുടെയും നില ഗുരുതരമല്ല.
Discussion about this post