കണ്ണൂർ: മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച 7 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥികളെ ഉടൻ തന്നെപാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ
കേന്ദ്രത്തിലേക്ക് മാറ്റി. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥികളെ ചികിത്സക്കായി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ അറിയിച്ചു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികൾ കഴിച്ചത്.
Discussion about this post