തൃശൂര്‍: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസ് (28) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്. ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ ഐസ്ക്രീം പാര്‍ലര്‍ ജീവനക്കാരനാണ് പ്രതി. ഇവിടെ
നിന്നും യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീം വീട്ടിലെത്തിച്ച് നല്‍കുന്നതിനിടെയായിരുന്നു പീഡനം. പിന്നീട് പീഡന വിവരം ഭര്‍ത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്വര്‍ണവും സ്ഥലവും പണയം വെച്ചാണ് യുവതി പണം നല്‍കിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിയാസിനെതിരെ സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പ് നടത്തി.
Discussion about this post