

പയ്യോളി: ആവേശത്തിൽ തിമിർത്താടി നാട്ടുകാർ. ചെണ്ടയും നാസിക് ധോളും തീർത്ത മേളപ്പെരുക്കത്തിൽ നിഷ്കളങ്കമായ, നിറഞ്ഞ പുഞ്ചിരിയോടെ, കൈകൾ വീശി തുറന്ന ജീപ്പിൽ ഫ്ലവേഴ്സ് സീസൺ 2 ടോപ്പ് സിംഗർ വിജയി ശ്രീനന്ദ് വിനോദ്. ഒപ്പം അമ്മയും അനുജനും.

ഫ്ലവേഴ്സ് ചാനൽ നടത്തിയ ഫ്ലവേഴ്സ് സീസൺ 2 ടോപ് സിംഗർ സംഗീത പരിപാടിയുടെ ഫൈനൽ മത്സരം കഴിഞ്ഞതിന് ശേഷമുള്ള കാത്തിരിപ്പ് ആണ്. വിജയിയായ ശേഷം പയ്യോളിയിലേക്ക് ആദ്യമായാണ് ശ്രീനന്ദ് വിനോദ് എത്തുന്നത്.

പയ്യോളി ലയൺസ് ക്ലബ് പരിസരത്ത് നിന്നാണ് സ്വീകരണ ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് പാട്ടും നൃത്തവുമായി ശ്രീനന്ദിനെ ആനയിച്ച് മേലടി ശ്രീകുരുംബ ഭഗവതി ക്ഷേത്ര സന്നിധിയിലെത്തിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം കൊച്ചു മിടുക്കനെ വീട്ടിലെത്തിച്ചതിന് ശേഷമാണ് സ്വീകരണ ഘോഷയാത്ര സമാപിച്ചത്.


ക്ഷേത്രപരിസരത്ത് മുതിർന്നവരുടെയും കുട്ടികളുടെയും സെൽഫിയെടുക്കാനുള്ള തിരക്കായിരുന്നു. ക്ഷേത്രനടയിൽ വെച്ച് ശ്രീനന്ദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇതിനിടയിൽ കൊച്ചു കുട്ടികൾ എത്തി ശ്രീനന്ദുമായി പരിചയം പുതുക്കി.
സ്വീകരണ ഘോഷയാത്രയും, ക്ഷേത്രപരിസരവും ശ്രീനന്ദിനെ കാണാനുള്ള ആവേശവുമായെത്തിയവരാൽ നിബിഡമായിരുന്നു.







ഫ്ലവേഴ്സ് സീസൺ 2 ടോപ്പ് സിംഗർ വിജയി പയ്യോളി സ്വദേശി ശ്രീനന്ദിന് ജന്മനാട്ടിൽ ഹൃദ്യമായ സ്വീകരണം.. വീഡിയോ കാണാം…
Discussion about this post