പയ്യോളി: നഗരസഭയിലെ ഏഴാം ഡിവിഷനിൽ ചെള്ള് പനി റിപ്പോർട്ട് ചെയ്തു. ഏഴാം വാർഡ് ഇരിങ്ങൽ സൗത്തിൽ ഇത് മൂന്നാമത്തെയാൾക്കാണ് ചെള്ള് പനി ബാധിച്ചത്. തുടർച്ചയായി ഒരേ വാർഡിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാട്ടുകാരിൽ ഭീതിയുളവാക്കിയിരിക്കുകയാണ്.

രണ്ടാഴ്ച തുടർച്ചയായ പനിയെ തുടർന്ന് വിശദമായ പരിശോധനകൾക്കൊടുവിലാണ് ചെള്ള് പനിയാണെന്ന് സ്ഥിരീകരിച്ചത്. ഏഴ് മാസത്തിനുള്ളിൽ മൂന്ന് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഒരാൾക്ക് രോഗം തിരിച്ചറിയാൻ വൈകിയത് കാരണം ഗുരുതരമായിരുന്നു. രോഗം ഭേദമായെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിന് ജോലിക്ക് പോകാനോ മറ്റ് കാര്യങ്ങൾ ചെയ്യാനോ കഴിഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് ഒരേ സ്ഥലത്ത് തന്നെ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്ന ആശങ്കയിലാണ് ജനങ്ങൾ. ചെള്ള് പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നഗരസഭാംഗം പി മഞ്ജുഷയുടെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവൽക്കണം നടത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൽ ചെള്ള് പനി ബോധവൽക്കരണം നടത്തുമെന്ന് നഗരസഭാംഗം പി മഞ്ജുഷ പയ്യോളി വാർത്തകളോട് പറഞ്ഞു.




































Discussion about this post