കോട്ടയം: വിദ്യാർത്ഥിനി ഫ്ലാറ്റിനു മുകളിൽ നിന്ന് വീണുമരിച്ച നിലയിൽ. മുട്ടമ്പലം സ്കൈലൈന്‍ എക്സോട്ടിക്കാ ഫ്ളാറ്റിലെ 12ബി വണ്ണില്‍ താമസിക്കുന്ന ജോണ്‍ ടെന്നി കുര്യന്റെയും ശില്‍പ്പയുടെയും മകള്‍ റെയ (15) ആണ് മരിച്ചത്. മുട്ടമ്പലത്ത് ഫ്ളാറ്റിലെ 12-ാം നിലയില്‍ നിന്നുമാണ് വീണു മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ശബ്ദം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കണ്ടത്. കണ്ട്രോള് റൂം പോലീസെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കോട്ടയം പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Discussion about this post