ചെന്നൈ ∙ ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന മൂന്നര വയസ്സുകാരിക്ക് മാതാപിതാക്കൾ പുറത്തുപോയ സമയത്ത് അഞ്ചാം നിലയിൽനിന്ന് വീണ് ദാരുണാന്ത്യം. പൂനാംമല്ലിയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന എ.രവിയുടെമകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാം നിലയിലെ ഫ്ലാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഫ്ലാറ്റിനു മുന്‍വശത്തെ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ഒരു വഴി യാത്രികനാണ് കുട്ടിയെ കണ്ടത്. ഇയാൾ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനോട് ഇക്കാര്യം പറഞ്ഞു.

തുടര്‍ന്ന് ഇരുവരും കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളും അയല്‍ക്കാരും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നാണ് കുട്ടി വീണത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് വീണത്. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്.

എട്ടു വയസ്സുള്ള മകനെ ഫുട്‌ബോള്‍ പരിശീലനത്തിനു കൊണ്ടുപോകാനായി ഇദ്ദേഹം രാവിലെ ഫ്ലാറ്റിൽനിന്ന് പോയിരുന്നു. പിന്നാലെ രാവിലെ 6.15ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിൻ പ്രഭാതസവാരിക്കായും ഫ്ലാറ്റിൽനിന്ന് ഇറങ്ങി. ഈ സമയത്തെല്ലാം മൂന്നര വയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു. എന്നാല്‍, ഉറക്കമുണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലേക്കു വരികയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയിലെ കസേരയില്‍ കയറിയെന്നും ഇതിനിടെ താഴേക്കു വീഴുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.



































Discussion about this post