തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടൻ എന്ന് വിളിപ്പേരുള്ള മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ (46),
മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയനിലയിലും മറ്റുള്ളവരുടേത് കിടക്കയിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ചാത്തൻപാറ ജംഗ്ഷനിൽ തട്ടുക്കട നടത്തിയിരുന്നയാളാണ് മണിക്കുട്ടൻ. കുടുംബത്തിന് കടബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുപൊലീസ് സംഭവസ്ഥലത്തെത്തി. സാമ്പത്തിക പ്രതിസന്ധിയാണോ മരണകാരണമെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
Discussion about this post