തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.dhsekerala.gov.in/, www.keralaresults.nic.in വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറിന് 500 രൂപയാണ് ഫീസടക്കേണ്ടത്. പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കാനും നിശ്ചിത ഫോമിൽ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. ഇതിനുള്ള സമയം വെള്ളിയാഴ്ച വരെയാണ്. ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്റ്ററേറ്റിൽ നേരിട്ട് സ്വീകരിക്കില്ല.
അപേക്ഷാഫോം സ്കൂളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം അപേക്ഷകൾ iExams ൽ പ്രിൻസിപ്പൽമാർ അപ്ലോഡ് ചെയ്യണം. വിഎച്ച്എസ്ഇ ഇംപ്രൂവ്മെന്റ് ഫലംവൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.keralaresults.nic.in വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
Discussion about this post