പയ്യോളി: വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ 34-ാം ഡിവിഷൻ വാർഡ് സഭ ശ്രദ്ധേയമായി. സമ്മാന പദ്ധതിയും അടുക്കളത്തോട്ടത്തിന്റെ ഭാഗമായി വിത്തും ചെടിയും വിതരണവും പങ്കാളിത്തം വർദ്ധിപ്പിച്ചു.
പയ്യോളി നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി വി നിധീഷ് അധ്യക്ഷത വഹിച്ച.
പയ്യോളി നഗരസഭ ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത് പദ്ധതി വിശദീകരണം നടത്തി.
നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി പ്രസംഗിച്ചു. വിവിധ വർക്കിംഗ് ഗ്രൂപ്പുകൾക്ക് വേണ്ടി എസ് പി രമേശൻ, വിലാസിനി നാരങ്ങോളി, ഉഷ വളപ്പിൽ, ബൈജു ഇരിങ്ങൽ, പി വി ബാബു, കെ പി ലീഷ്മ പദ്ധതികൾ അവതരിപ്പിച്ചു.
വാർഡ് വികസന സമിതി കൺവീനർ കെ വിനീത് വിജയൻ സ്വാഗതവും വാർഡ് സഭ കോ-ഓർഡിനേറ്റർ പി അശ്വതി നന്ദിയും പറഞ്ഞു. വാർഡ് സഭയിൽ പങ്കെടുത്തവർക്ക് അടുക്കളത്തോട്ടം പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും, ഹരിത മിഷന്റെ ഭാഗമായുള്ള വേപ്പിൻ തൈ, കറിവേപ്പില തൈകളുടെ വിതരണവും നടത്തി. സമ്മാന പദ്ധതി നറുക്കെടുപ്പിൽ സതീദേവി സമ്മാനാർഹയായി. ആദ്യ വാർഡ് സഭയുടെ ഓർമ്മക്കായി ഓർമ്മ മരം നട്ടു.





































Discussion about this post