കൊല്ലം : രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം. പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിയ്ക്കാനും, മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി. 10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ
മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കഴിഞ്ഞതോടെയാണ് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന ഖ്യാനി കൊല്ലത്തിന് ലഭിക്കുന്നത്. നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച
കണ്ണാടിയാണ് കൊല്ലമെന്ന് മുഖ്യമന്ത്രി. ഭരണനിർവ്വഹണം ഭരണഘടനയ്ക്ക് അനിരൂപകരണം ആകണം.അല്ലാത്ത പക്ഷം ഭരണഘടനയെ നശിപ്പിക്കാൻ കഴിയും അത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമർശനം.
Discussion about this post