കോട്ടയം: എംജി സർവകലാശാല ബിഎ (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിങ് ) പ്രോഗ്രാമിൽ ഒന്നും രണ്ടും റാങ്കുകൾ ഇരട്ട സഹോദരിമാർക്ക്.
ഗവൺമെന്‍റ് കോളെജിലെ വിദ്യാർഥികളും ഇരട്ട സഹോദരിമാരുമായ ആതിരയും അതുല്യയുമാണ് ഒന്നും രണ്ടും റാങ്കുകൾ നേടിയത്. തൃപ്പൂണിത്തുറ താമരംകുളങ്ങര വൈഷ്ണവത്തിൽ അനിൽ കുമാറിന്‍റെയും അമ്പിളിയുടെയും മക്കളാണ് ഇരുവരും. ഒന്നാം ക്ലാസ് മുതൽ ഒരേ ക്ലാസിലായിരുന്നു ഇരുവരും പഠിച്ചത്. കോളെജ് അധ്യാപകരാകണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
Discussion about this post