പയ്യോളി : ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്റെ പടിഞ്ഞാറെ ഭാഗത്തെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. രാത്രി ഒമ്പതര മണിയോടെയാണ് തീ പിടിച്ചത്. ആളപായമില്ല. വടകരയിൽ നിന്നും എ എസ ഒ സതീശന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കഴഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണയിലേറെയായി തീപിടിത്തം ഉണ്ടായതായി പ്രദേശ വാസികൾ പറഞ്ഞു. സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയക്കാരുടെയും സ്ഥിരം താവളമായി ഇവിടം മാറിയിട്ടും മുനിസിപ്പാലിറ്റി അധികൃതർക്കും പോലീസിനും ഒരു കൂസലും ഇല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Discussion about this post