കൊയിലാണ്ടി : നഗര മധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം. ഫയർഫോഴ്സിന്റെയും ജീവനക്കാരുടെയും ഇടപെടലിലൂടെ വൻ അപകടം ഒഴിവായി. പുതിയ ബസ് സ്റ്റാൻഡിന് പിന്നിൽ ഡാലിയ പ്ലാസയ്ക്ക് സമീപം പ്രവർത്തിക്കുന്ന ‘ഫെമിൻസിറ്റി’ എന്ന വസ്ത്ര വ്യാപാര ശാലയിലാണ് ഇന്ന് വൈകീട്ട് 4.25-ഓടെ തീപ്പിടിത്തമുണ്ടായത്.
കടയിലെ സ്റ്റെബിലൈസർ ഷോർട്ട് സർക്യൂട്ട് ആയതാണ് അപകടകാരണമെന്നതാണ് പ്രാഥമിക വിവരം. ഉടൻ തന്നെ കടയിലെ ജീവനക്കാർ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സേന എത്തുന്നതിന് മുൻപായി തന്നെ സമീപത്തെ കടയിലെ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് ജീവനക്കാർ തീ ഭാഗികമായി അണച്ചിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സജിൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ്, ലിനീഷ്, അനൂപ്, ഡ്രൈവർ സുജിത്ത്, ഹോം ഗാർഡുമാരായ ഓ പ്രകാശ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.




































Discussion about this post